DSC02469
ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവത്തിനു തുടക്കമായി

പിലാത്തറ: ഭാരതീയ വിദ്യാനികേതന്‍ കണ്ണൂര്‍ ജില്ലാ കലോത്സവം ‘ വേദിക-2017 ന് പിലാത്തറ അരവിന്ദ വിദ്യാലയത്തില്‍ തുടക്കമായി. വിദ്യാനികേതന്‍ ജില്ലാ ഉപാദ്ധ്യക്ഷന്‍ എ. പദ്മനാഭന്‍റെ അധ്യക്ഷതയില്‍ റിട്ട . ഡി.ഇ.ഒ കുഞ്ഞികണ്ണന്‍ മാസ്റ്റര്‍ കലാമേള  ഉദ്ഘാടനം ചെയ്തു. വിദ്യാലയ സമിതി സെക്രട്ടറി പി. ഗോവിന്ദന്‍, ജില്ലാ സംയോജകന്‍ നവജീവന്‍ , പി. നാരായണന്‍കുട്ടി , ടി. സുനില്‍ , കെ. എ സാവിത്രി എന്നിവര്‍ സംസാരിച്ചു.

ജില്ലയിലെ ഇരുപത്തിനാല് വിദ്യാലയങ്ങളില്‍ നിന്നായി അഞ്ഞൂറിലധികം വിദ്യാര്‍ഥികള്‍ എല്‍. പി, യു.പി, ഹൈസ്ക്കൂള്‍ വിഭാഗങ്ങിളിലായി സംസ്കൃതോല്‍സവം, മലയാളം പ്രസംഗം, പദ്യം ചൊല്ലല്‍ തുടങ്ങി എട്ടോളം വിഭാഗങ്ങളില്‍ മത്സരത്തിനെത്തി. മറ്റ് സ്റ്റേജ് ഇന മത്സരങ്ങള്‍ നവംബര്‍ 30 ന് കൈവേലിക്കല്‍ ഗുരുചൈതന്യ വിദ്യാലയത്തിലും ഡിസംബര്‍ 2 ന് തലശ്ശേരി അടിയോടി വക്കീല്‍ സ്മാരക വിദ്യാലയത്തിലും നടക്കും. സംസ്ഥാന കലോത്സവം ഡിസംബര്‍ 27 , 28,29 തീയതികളില്‍ കോട്ടയത്തു നടക്കും.